cricket

പെരിന്തൽമണ്ണ: 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർജില്ലാമത്സരങ്ങൾക്കായുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് ഏപ്രിൽ ഏഴിന് രാവിലെ ഒൻപതുമണിക്ക് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തും.
സെലക്ഷൻ ട്രയത്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ കളിയുപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും ( ഡ്രസ്സ് വെള്ളയും വെള്ളയും) രജിസ്‌ട്രേഷൻ ഫീസും സഹിതം എത്തിചേരണമെന്ന് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
പങ്കെടുക്കുന്നവർ 01-09-2010 നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.