petition

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം നിയോഗിക്കപ്പെടുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സൗകര്യം നൽകണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
പോലീസ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ബസുകൾക്ക് ഡീസലടിക്കാനുള്ള പണം മുൻകൂട്ടി ലഭ്യമാക്കുക,വോട്ടെടുപ്പ് ദിവസം പോളിംഗ് ഉദ്യോഗസ്ഥരെ വീട്ടിലെത്തിക്കാനുള്ള ചുമതലയിൽ നിന്ന് സ്വകാര്യ ബസ്സുകളെ ഒഴിവാക്കുക, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പോലീസിന് ഡ്യൂട്ടിക്ക് പോയ ബസുകൾക്ക് കിട്ടാനുള്ള വാടക ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. ആവശ്യങ്ങൾ പരിശോധിക്കാമെന്ന് കലക്ടർ പറഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സി.കുഞ്ഞിപ്പ, ജോയിന്റ് സെക്രട്ടറി വി.പി.ശിവാകരൻ മാസ്റ്റർ ,മലപ്പുറം യൂണിറ്റ് പ്രസിഡണ്ട് ബാബുരാജ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.