
മലപ്പുറം: ഇന്ത്യക്കായി ഒന്നിക്കാം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് പാർലമെന്റ്, റംസാൻ സംഗമം 30ന് വൈകിട്ട് 4.30നു ആർ.എം മലപ്പുറം മൂന്നാംപടിയിലെ വ്യാപാരി ഭവനിൽ നടക്കും. പി.കെ.കുഞ്ഞാലിക്കുട്ടി,ഇ.ടി. മുഹമ്മദ് ബഷീർ, പി. ഉബൈദുള്ള എം.എൽ.എ, മുജീബ് കാടേരി,നൗഷാദ് മണ്ണിശ്ശേരി, പി.എ സലാം, ബാവ വിസപ്പടി, കെ.എം. അലി , കെ.വി. മുഹമ്മദലി പ്രസംഗിക്കും. യുവതയുടെ പ്രതിനിധികളായ യൂണിറ്റ് പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരും മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികളും, നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുക്കും. നേതാക്കളുമായി പ്രതിനിധികൾ സംവദിക്കും.ഇഫ്താറോട് കൂടിയാണ് റംസാൻ സംഗമം അവസാനിക്കുക.