
മലപ്പുറം: റംസാൻ 17 ബദർ ദിനം കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) സംസ്ഥാന തലത്തിൽ പതാക ദിനമായി ആചരിച്ചു. കടമേരിയിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടായിരുന്ന ശംസുൽ ഉലമാ കീഴന ഓറുടെ മഖാം പരിസരത്ത് പതാക ഉയർത്തി എസ്.വൈ.എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.വൈ.എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ബദർ ദിന സന്ദേശം നൽകി. സദഖത്തുല്ല മൗലവി കാടാമ്പുഴ , സയ്യിദ് ഇമ്പിച്ചി ക്കോയ തങ്ങൾ, ഇസ്ഹാഖ് മൗലവി കീഴന, സുബൈർ പെരുമുണ്ടശ്ശേരി സംബന്ധിച്ചു.