d

വണ്ടൂർ: കെ.എസ്.ടി.എ ഉപജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, കുട്ടിക്കൊരു വീട് പദ്ധതി പ്രകാരം കാപ്പിച്ചാലിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. വീടിനു സമീപം സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ താക്കോൽ കൈമാറി. സബ്ബ് ജില്ലാ പ്രസിഡന്റ് എൻ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചടങ്ങിൽ മുൻ മന്ത്രി ടി കെ ഹംസ ആധാരവും സി.പി.എം വണ്ടൂർ ഏരിയാസെക്രട്ടറി ബി മുഹമ്മദ് റസാഖ് ഗൃഹോപകരണങ്ങളും, കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി.കെ.ഷാഫി ഫർണ്ണിച്ചറുകളും കൈമാറി. വണ്ടൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥിനിക്കായി കാപ്പിൽച്ചാലിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.