d

കോട്ടക്കൽ: ഇടത്പക്ഷ സർക്കാറിന്റെപ്രാദേശിക സർക്കാറുകളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതടക്കമുള്ള അനീതിക്കെതിരെ എടരിക്കോട് പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം എന്ന സർക്കാറിന്റെ നിർദേശത്തിനെതിരെയും തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ഓരോന്നായി കവർന്നെടക്കുന്നതിനെതിരായും. ബജറ്റ് വിഹിതം വെട്ടിക്കുറച്ചതും ട്രഷറി നിയന്ത്രണവും വിവിധ ഗ്രാന്റുകൾ അനുവദിക്കാത്തതുമായിരുന്നു പ്രതിഷേധസമരം .