vimanam-

തിരൂർ​: ഗ്രാന്‍റ് പാരന്റ്സിനു വിമാനയാത്രയൊരുക്കി പുറത്തൂര്‍ ഗവ. യൂ പി സ്കൂള്‍. സ്കൂളില്‍ നടത്തിയ ഗ്രാന്റ് പാരന്റ്സ് കോഫിഡേയില്‍ പങ്കെടുത്തവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 ഗ്രാന്റ് പാരന്റ്സിനു സമ്മാനമായി കര- ജല- വ്യോമ യാത്രയാണ് സ്കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സി.പി കുഞ്ഞിമൂസയാണ് വിമാനയാത്ര സ്പോണ്‍സര്‍ ചെയ്തത്. എറണാകുളത്തെത്തി മെട്രോ, വാട്ടര്‍മെട്രോ എന്നിവയില്‍ സഞ്ചരിച്ചു നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകും. രാത്രി കണ്ണൂരില്‍ താമസിച്ചു അടുത്ത ദിവസം ട്രെയിന്‍ മാര്‍ഗം നാട്ടിലേക്കു മടങ്ങും.