
താനൂർ:  ഖസാക്കിൻ്റെ ഇതിഹാസകാരൻ ഒ.വി.വിജയൻ്റെ ഓർമ്മദിനം വി. ആർ നായനാർ സ്മാരകഗ്രന്ഥാലയം കെ.പുരം ആചരിച്ചു.വി. ആർ.നായനാർ സ്മാരകം ഗ്രന്ഥാലയം സെക്രട്ടറി വി.വി.സത്യാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ്,ചെറുകഥാകൃത്ത്, ആക്ഷേപഹാസ്യകാരൻ, രാഷ്ട്രീയചിന്തകൻ, പത്ര പ്രവർത്തകൻ, കാർട്ടൂണിസ്റ്റ് കൂടാതെ വാക്കും വരയും ചിന്തയും ഒരുപോലെ വഴങ്ങിയ ഒ.വി.വിജയന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധിപേർ പരിപാടിയിൽ പങ്കാളികളായി. സി. മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി.