help
.

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കുളിലെ വിദ്യാർത്ഥികൾ വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് മാതൃകയാവുന്നു. പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് സ്‌കൂളിന്റെ പടിയിറങ്ങുമ്പോൾ സെന്റോഫിനായി പിരിച്ചെടുത്ത മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്താണ് അവർ മറ്റു വിദ്യാർഥികൾക്കും സമൂഹത്തിനും മാതൃകയായത്. പറമ്പിലങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സൊലസ് 'എന്ന സംഘടനയ്ക്ക് വേണ്ടി കൺവീനറായ രാഗിണി ഉള്ളാട്ടിന് വിദ്യാർത്ഥികൾ
സ്വരൂപിച്ച പണം കൈമാറി. ദീർഘകാല രോഗങ്ങൾ മൂലം കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾക്കും അതുമൂലം ദുരിതത്തിൽ ആവുന്ന അവരുടെ കുടുംബാംഗങ്ങൾക്കും തണലായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് സൊലസ്. ചടങ്ങിൽ വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ,സ്‌കൂൾ മാനേജർ ഇബ്രാഹിം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അദ്ധ്യാപിക കെ.കെ സൈബുന്നീസ, അധ്യാപകരായ പി. ഷൗക്കത്തലി, അബ്ദുല്ലത്തീഫ്, ധന്യ എന്നിവർ പങ്കെടുത്തു.