
മലപ്പുറം: സിഡിറ്റിന്റെ ഉപകേന്ദ്രമായ കോഡൂർ ടെക്നിക്കൽ കോളേജിൽ വേനലവധികാലത്ത് നടപ്പാക്കുന്ന വിവിധ കംപ്യൂട്ടർ അധിഷ്ടിത പരിശീലനം തിങ്കളാഴ്ച മുതൽ തുടങ്ങും. ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി അമ്പത് ശതമാനം ഫീസ് ഇളവുകളോടെയാണ് പരിശീലനം.കാലങ്ങളായി നടപ്പാക്കിവരുന്ന രണ്ട് മാസത്തെ ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസിഡ് അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രോഗ്രാമിങ് ഇൻ സി ആൻഡ് സി പ്ലസ് പ്ലസ്, ഇൻഫർമേഷൻ ടെക്‌നോളജി പ്ലസ്, എക്സ്‌പ്ലോറിംഗ് ഉബുണ്ടു തുടങ്ങിയ കോഴ്സുകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. ഫോൺ: 04832 868518, 9400 868518.