ആലത്തൂർ: വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസിന്റെ ലഹരി വിരുദ്ധ ബോധവത്കരണ വാഹനം എസ്.എൻ.കോളേജ്, പുതിയങ്കം ജി.യു.പി.എസ്, ഹോളി ഫാമിലി ഹൈസ്കൂൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. എക്‌സൈസ് ഇൻസ്പെക്ടർ ജിന്റോ ജോൺ, അസി.ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷെരീഫ്, രമേഷ് കുമാർ, പി.ഒ.മാരായ പ്രവീൺ കെ.വേണുഗോപാൽ, പദ്മദാസ്, സി.ഇ.ഒ.മാരായ സി.സന്തോഷ് കുമാർ, നടേഷ് കുമാർ, ടി.ബി.ഉഷ, ലന്റേഷ്, ഷനോജ്, ഡ്രൈവർ സാനി പങ്കെടുത്തു. എസ്.എൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഫ്ളാഷ് മോബ് അവതരിപ്പിച്ചു.