
പാലക്കാട്: ഗവ:മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ പത്താംതരം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ മധുരം നൽകി വരവേറ്റ് പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, പൂർവ വിദ്യാർത്ഥി സംഘടന കൂട്ടായ്മ.
പ്രധാനാദ്ധ്യാപിക കെ.പുഷ്പ മേനോൻ, പി.ടി.എ പ്രസിഡന്റ് എം.അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് എം.കുമാരി, എസ്.എം.സി വൈസ് ചെയർമാൻ കെ.സൗമ്യ, ഹരിദാസ് മച്ചിങ്ങൽ, സുബ്രഹ്മണ്യൻ, പി.എം.വിനോദ്, എം.പി.ടി.എ പ്രസിഡന്റ് ദിവ്യ വസന്ത്, പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് സുജ മുകുന്ദൻ, സെക്രട്ടറി എസ്.ബബിത തുടങ്ങിയവർ നേതൃത്വം നൽകി.