പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന 8.43 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെമു), എക്‌സൈസ് ചെക്ക് പോസ്റ്റ് വേലാന്താവളം എന്നിവ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ഒഡീഷ സ്വദേശിവിജയ് ഡോഗ്രി (34) ആണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ്കേ രളത്തിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണ്.അന്തർ സംസ്ഥാന ലഹരി കടത്തിന്റെ പുതിയ വഴികൾ തടയാൻ വേണ്ടി ചിറ്റൂർ താലൂക്കിലെ അതിർത്തി മേഖലയിലെ പെട്രോളിംഗ് ശക്തിപ്പെടുത്താൻ രൂപീകരിച്ച കെമു സംവിധാനം വരും ദിവസങ്ങളിൽ ഈ മേഖല കേന്ദ്രികരിച്ചു പരിശോധന ഊർജിതമാക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് പറഞ്ഞു.