പാലക്കാട്: വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രത്തിൽ വലിയവിളക്ക് വേല വർണാഭമായി ആഘോഷിച്ചു. ഇന്നലെ പുലെർച്ച നാലിന് നടതുറന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ ആറുമുതൽ ഏഴുവരെ നാഗസ്വരക്കച്ചേരിയുണ്ടായി. ഏഴിന് ദേശക്കാരുടെയും നഗരക്കാരുടെയും നിവേദ്യ ഉരുളി എഴുന്നെള്ളത്തും എട്ടിന് പഞ്ചവാദ്യത്തോടെയുള്ള കാഴ്ചശീവേലിയും നടന്നു. ഉച്ചയ്ക്ക് 12ന് കൊട്ടിപ്പാടിസേവ, ഒന്നിന് തായമ്പക എന്നിവയ്ക്കുശേഷം വൈകീട്ട് 3.30ഓടെ പകൽവേല ആരംഭിച്ചു. പിന്നീട് വലിയ അങ്ങാടി വഴി നഗരത്തിലേക്കുള്ള എഴുന്നെള്ളത്ത് നടന്നു. രാത്രി എട്ടിന് പകൽവേല കാവുകയറി. തുടർന്ന് പാണ്ടിമേളത്തിനും ഫാൻസി വെടിക്കെട്ടിനും ശേഷം പത്തിന് കണ്ടിതുലാപ്പന്തൽ എഴുന്നള്ളിപ്പും നടന്നു. തുടർന്ന് ട്രിപ്പിൽ തായമ്പകയ്ക്കും രാത്രിവേലയ്ക്കും ശേഷം കമ്പംകത്തിക്കലും നടന്നു.