house
ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നിർധന കുടുംബങ്ങൾക്കായി നിർമ്മിച്ച 100 വീടുകളുടെ താക്കോൽദാനത്തിൽ നിന്ന്

പാലക്കാട്: പി.എൻ.സി.മേനോനും ശോഭാ മേനോനും ചേർന്ന് 1994ൽ സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നിർധന കുടുംബങ്ങൾക്കായി നിർമ്മിച്ച 100 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ഗൃഹശോഭ പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്ത 1000 വീടുകളിൽ ആദ്യ 100 വീടുകളുടെ താക്കോൽദാനമാണ് നടന്നത്. അടുത്ത ഘട്ടത്തിൽ നിർമിക്കുന്ന 120 വീടുകളുടെ തറക്കല്ലിടലും നടന്നു. വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായുള്ള ശോഭ കമ്മ്യൂണിറ്റി ഹോം പ്രോക്ടിന്റെ 'ഗൃഹ ശോഭ 2024' ന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ പാലക്കാട് ജില്ലയിൽ സ്ത്രീകൾ നയിക്കുന്ന 220 നിർധന കുടുംബങ്ങൾക്കാണ് സൗജന്യമായി വീട് നിർമിച്ചു നൽകുന്നത്. ശോഭ സി.എസ്.ആർ വെബ്‌സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ, എം.ബി.രാജേഷ്, ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റി ശോഭ മേനോൻ, ശോഭ ലിമിറ്റഡ് ചെയർമാൻ രവി മേനോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.