mvd

ആലത്തൂർ: വാഹനമില്ലാതെ ആലത്തൂരിലെ സബ് ആർ.ടി.ഒ ഓഫീസ്. നാല് മാസമായി കട്ടപ്പുറത്താണ് ഇവിടുത്തെ വാഹനം. 2023 നവംബർ മാസം 6ന് ശേഷം വാഹന സൗകര്യമില്ലാതെ നട്ടം തിരിയുകയാണ്. മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്ന പിഴതുക കൊണ്ട് മാത്രം വകുപ്പിലെ പൊതുഗതാഗതം അടക്കമുള്ള സംവിധാങ്ങളുടെ ശമ്പളം കൊടുത്താൽ പോലും അധികതുക ബാക്കിയുണ്ടാവും. എന്നിട്ടും എന്താണ് വകുപ്പിൽ സംഭവിക്കുന്നത് എന്നത് ആശങ്കാജനകമാണ്.

വാഹനം എന്ന് വരും എന്ന ചോദ്യത്തിന് വിഷയം ട്രാൻസ്‌പോർട്ട് കമ്മീഷനറുടെ ഓഫീസിന്റെ പരിഗണനയിലാണ് എന്നാണ് മറുപടി. എംപ്ലോയ്‌മെന്റ് വഴി താൽക്കാലിക ഡ്രൈവർ നിയമനം കഴിഞ്ഞ് മാസങ്ങൾക്കകം വാഹനമില്ലാത്തത് കാരണം അദ്ദേഹത്തിനും ജോലി നഷ്ടപ്പെട്ടു.

ഫയലുകൾ കെട്ടികിടക്കുന്നു

ആലത്തൂരിൽ വിവരാവകാശം സംബന്ധിച്ചു ലഭിച്ച മറുപടിയിൽ മാർച്ച് 4-ാം തിയ്യതിവരെ അപകടം സംഭവിച്ച വാഹനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുനതിന്നായി 8 ഫയലുകൾ കെട്ടികിടക്കുകയാണ്. പൊതുജന പരാതി തീർപ്പക്കാത്തത് 11 എണ്ണവും.