
പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയന്റെ പരിധിയിലുള്ള എലപ്പുള്ളി പഞ്ചായത്തിലെ വിവിധ ശാഖകളുടെ കുടുംബ സംഗമം നടന്നു.
രാവിലെ 9.30 ന് കുന്നാച്ചി ശ്രീദേവി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബ സംഗമം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ കൗൺസിലർ കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി.
എസ്.എൻ ട്രസ്റ്റ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട കെ.ആർ.ഗോപിനാഥിനെയും, എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത അഡ്വ.കെ.രഘുവിനെയും ആദരിച്ചു. 20 വർഷക്കാലം പാലക്കാട് യൂണിയന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആർ.ഭാസ്ക്കരന് യാത്രയയപ്പ് നൽകി.