പാലക്കാട്: ലീഗൽ സർവീസസ് അതോറിറ്റി ജില്ലയിലെ കോടതികളിൽ നടത്തിയ നാഷണൽ ലോക് അദാലത്തിൽ മജിസ്‌ട്രേറ്റ് കോടതികളിലുള്ള പെറ്റി കേസുകൾ അടക്കം 5975 കേസുകൾ തീർപ്പായി. വിവിധ കേസുകളിലായി 11.31 കോടി രൂപ വിധിക്കുകയും പെറ്റി കേസുകളിൽനിന്നായി 71.43 ലക്ഷം രൂപ പിഴയിനത്തിൽ സർക്കാരിന് ലഭിക്കുകയും ചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ അർഹരായ ഇരകൾക്ക് 8,76,76,860 രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ദേശസാത്കൃത സ്വകാര്യ ബാങ്കുകൾ അടക്കമുള്ള വായ്പാ പരിധിയിൽ 2,44,88,489 തിരിച്ചടവ് ലഭിച്ചു. അദാലത്തിന് ജില്ലാ ജഡ്ജി കെ. അനന്തകൃഷ്ണ നാവട, അഡീഷണൽ ജില്ലാ ജഡ്ജി കെ.പി തങ്കച്ചൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. മിഥുൻ റോയ് എന്നിവർ നേതൃത്വം നൽകി.


ടെൻഡർ ക്ഷണിച്ചു
പാലക്കാട്: കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 2024 - 25 സാമ്പത്തിക വർഷത്തേക്ക് ലാബ് റീ ഏജന്റ്സ് ലഭ്യമാക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ നിർമാതാക്കൾ/ വിതരണക്കാർ എന്നിവരിൽനിന്നും ടെൻഡർ ക്ഷണിച്ചു. മാർച്ച് 22ന് രാവിലെ 11 വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 ന് ടെൻഡറുകൾ തുറക്കും. 5,00,000 രൂപയാണ് അടങ്കൽ തുക. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ കാര്യാലയത്തിൽനിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04922274350.