jan-aushadhi

പാലക്കാട്: പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങളിൽ സംസ്ഥാനത്തെ ആദ്യത്തെ ജൻ ഔഷധി കേന്ദ്രം ഒലവക്കോട് ജംഗ്ഷനിൽ ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകളുടെ മുൻവശത്തായി 1000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ജൻ ഔഷധി കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.