
പാലക്കാട്: സാമൂഹിക സേവന പ്രവർത്തകർക്കുള്ള ധർമ്മ പ്രബോധനം ട്രസ്റ്റിന്റെ ഗുരുദേവ സേവാ പുരസ്‌കാരത്തിന് ആർ.ഭാസ്‌കരൻ അർഹനായി. 20 വർഷക്കാലമായി സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സേവനത്തിനുള്ള പ്രവർത്തനതിനാണ് ആർ.ഭാസ്‌കരനെ അവാർഡിന് പരിഗണിച്ചത്. എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ മുൻ പ്രസിഡന്റാണ്. പാലക്കാട് ഗസാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ആലങ്കോട് ലിലാകൃഷ്ണൻ ആർ.ഭാസ്‌കരന് അവാർഡ് സമ്മാനിച്ചു.