
ചിറ്റൂർ: സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി ചിറ്റൂർ സ്വദേശി എൻ.രാധാകൃഷ്ണൻ നായർ(83) നിര്യാതനായി. ഏറെ നാളായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തേടെ മൃതദേഹം അത്തിക്കോട് രാഘവപുരത്തെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്കു ശേഷം 3 ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: പത്മാവതി. മക്കൾ: രാജീവ് (എൽ.ഐ.സി ഓഫ് ഇന്ത്യ), രാധിക. മരുമകൾ: പൂർണ്ണിമ (അദ്ധ്യാപിക ഗവ: ഗേൾസ് ഹൈസ്‌കൂൾ ചിറ്റൂർ). കേരള കലാമണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ 2020 വരെ സംഗീത നാടക അക്കാഡമി സെക്രട്ടറിയായിരുന്നു. കലാരംഗവുമായി ബന്ധപ്പെട്ട് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. എൻ.രാധാകൃഷ്ണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.