crime

ഒറ്റപ്പാലം: കഞ്ചാവും രാസലഹരിയുമായി കൊട്ടേഷൻ സംഘത്തിലെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പട്ടാമ്പി പരുത്തിപ്ര മേലെ പുറത്ത് വീട്ടിൽ ബാബുരാജ് (35) ആണ് പിടിയിലായത്. ഇയാളുടെ
വീട്ടിൽ നിന്നുമാണ് 5.15 0 കി.ഗ്രാം കഞ്ചാവും, 38.884 ഗ്രാം മെത്താഫിറ്റാമിനും കണ്ടെടുത്തു. ബാബു രാജിനെതിരെ നാർക്കോട്ടിക് വെൽ കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജറാക്കിയ റിമാൻഡ് ചെയ്തു.

പ്രതി നിരവധി അടിപിടി കേസുകളിൽ പ്രതിയാണ്. പരിശോധന തടയുന്നതിനായി ബുൾ ഡോഗ്സ് ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളെ വീട്ടിൽ വളർത്തിയിരുന്നു. പരിശോധനയ്ക്ക് എത്തുന്നവർക്കെതിരെ നായകളെ അഴിച്ചുവിട്ട് ഭീതി പരത്തുന്നതാണ് ഇയാളുടെ രീതി.

ഇയാൾക്ക് രാസലഹരിയും കഞ്ചാവും എത്തിച്ച വ്യക്തികളെകുറിച്ച് സൂചന ലഭിച്ചതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടുന്നു വരുന്നതായും കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.റോബർട്ടിന്റെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെകടർ എ. കെ വിജേഷ്, ഷൊർണൂർ പൊലീസ് എസ്.എച്ച്.ഒ രഞ്ജിത്ത് കുമാർ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.