gandhi-darshan

പാലക്കാട്: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട കലാകാരനുമായ ഡോ.ആർ.എൽ.വി. രാമകൃഷ്ണനെതിരെ അധിക്ഷേപ പ്രയോഗം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് നാണക്കേടായെന്നും എത്രയും വേഗം പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പുപറയണമെന്നും കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷനായി. മാർച്ച് 28 ന് ഗവ.വിക്ടോറിയ കോളേജ് ഹാളിൽ നടക്കുന്ന 'ഗാന്ധിജിയുടെ രാമരാജ്യം' സെമിനാർ സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തും. ജില്ലയിൽ നിന്ന് 150 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, പ്രഫ.എം.ഉണ്ണികൃഷ്ണൻ, എ.ഗോപിനാഥൻ, കെ.ടി.പുഷ്പവല്ലി നമ്പ്യാർ, പി. ഉണ്ണികൃഷ്ണൻ, ജി.തങ്കമണി, പി.എസ്.നാരായണൻ, ആർ.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.