udf

പാലക്കാട്: കേരളത്തിലേക്ക് ഇ.ഡി വരില്ലെന്നും പിണറായിയും മോദിയും തമ്മിലുള്ള അന്തർധാര അത്ര ശക്തമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശിവശങ്കരൻ ജയിലിൽ കിടന്നിട്ടും ഇ.ഡി പിണറായിക്ക് നോട്ടീസ് അയച്ചില്ലല്ലോ. ആതുകൊണ്ടാണ് പിണറായി സന്തോഷത്തോടെ ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചുറ്റിക അരിവാൾ നക്ഷത്രത്തിലും അരിവാൾ നെൽക്കതിരിലും അവസാനമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. ഇത്തവണ സ്വതന്ത്രന്മാരെ പോലും പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത് അതുകൊണ്ടാണ്. ഈനാംപേച്ചിയെയും മരപ്പട്ടിയെയും കാണിച്ച് വോട്ട് പിടിക്കാതിരിക്കാനാണ് ഇപ്പോൾ ശ്രമം. ഇതു സംബന്ധിച്ച് എ.കെ.ബാലൻ പറഞ്ഞത് ശരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റും ജയിക്കാനാണ് യു.ഡി.എഫ് മത്സരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണം:
വി​ദ്വേ​ഷ​ ​പ്ര​ചാ​ര​ണ​ത്തി​ന്
കേ​സെ​ടു​ത്തു

വൈ​ത്തി​രി​:​ ​പൂ​ക്കോ​ട് ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദ്യാ​ർ​ത്ഥി​ ​ജെ.​എ​സ്.​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​യൂ​ ​ട്യൂ​ബി​ലൂ​ടെ​ ​വി​ദ്വേ​ഷ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​യ​ ​യു​ക്തി​വാ​ദി​യാ​യ​ ​ജാ​മി​ത​യ്ക്കെ​തി​രെ​ ​വൈ​ത്തി​രി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​'​ജാ​മി​ത​ ​ടീ​ച്ച​ർ​ ​ടോ​ക്സ്'​ ​എ​ന്ന​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ലൂ​ടെ​ ​വി​ദ്വേ​ഷ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​യ​തി​ന് ​ഇ​ന്ത്യ​ൻ​ ​ശി​ക്ഷാ​നി​യ​മ​ത്തി​ലെ​ 153​ ​എ​ ​വ​കു​പ്പു​ ​പ്ര​കാ​ര​മാ​ണ് ​കേ​സ്.​ ​അ​ഞ്ച് ​വീ​ഡി​യോ​ക​ളാ​ണ് ​ഇ​വ​ർ​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ഒ​രു​ ​മ​ത​വി​ഭാ​ഗ​ത്തെ​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​വീ​ഡി​യോ​ക​ൾ.​ ​'​ത​ട്ട​മി​ട്ട​ ​കൂ​ട്ടു​കാ​രു​ണ്ടോ​ ​ക​ലാ​ല​യ​ത്തി​ൽ,​ ​മ​ര​ണം​ ​പി​ന്നാ​ലെ​യു​ണ്ട്'​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടോ​ടെ​യു​ള്ള​ ​വീ​ഡി​യോ​ക​ൾ​ ​മ​ത​സ്പ​ർ​ദ്ധ​യും​ ​ക​ലാ​പ​വും​ ​ഉ​ണ്ടാ​ക്ക​ണ​മെ​ന്ന​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ​ത​യ്യാ​റാ​ക്കി​യ​തെ​ന്ന് ​എ​ഫ്.​ഐ.​ആ​റി​ൽ​ ​പ​റ​യു​ന്നു.​ ​പൊ​ലീ​സി​ന്റെ​ ​സൈ​ബ​ർ​ ​പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​ണ് ​ഇ​വ​ ​ക​ണ്ടെ​ത്തി​യ​ത്.