death

കോങ്ങാട്: ബന്ധുവീട്ടിൽ വിരുന്നെത്തിയ പിഞ്ചു ബാലൻ മത്സ്യം വളർത്തുന്ന തൊട്ടിലിൽ വീണ് മരിച്ചു. കോങ്ങാട്പൂതംകോട്ടിൽ വിരുന്നിന് വന്ന പെരിങ്ങോട്ട് കുറുശ്ശി തെരുവത്ത് വീട്ടിൽ ലതി ലാലിന്റെ മകൻ സനുവാണ് (5) മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. തൊട്ടിലിൽ വീണ കുട്ടിയെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രിയിൽ.