
റാന്നി: ചൊള്ളനാവയൽ പട്ടിക വർഗ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ആലോചനാ യോഗം പ്രമോദ് നാരായൺ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ,പഞ്ചായത്ത് അംഗം വി സി അനിയൻ, ട്രൈബൽ വകുപ്പ് ജില്ലാ ഓഫീസർ എസ് സുധീർ, ട്രൈബൽ എക്സ് റ്റെൻഷൻ ഓഫീസർ എ നിസാർ, ഊരുമൂപ്പൻ അപ്പുക്കുട്ടൻ, അസിസ്റ്റന്റ് എൻജിനീയർ വിനോദ് എന്നിവർ പങ്കെടുത്തു.കോളനിയുടെ സമഗ്ര വികസനത്തിനായി എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് അടിച്ചിപ്പുഴ ചൊള്ളനാവയൽ കോളനിയെ തിരഞ്ഞെടുത്തത്.