
കോന്നി; ഗ്രാമപഞ്ചായത്തിലെ മൂന്ന്, അഞ്ച് വാർഡുകളെ ബന്ധിപ്പിക്കുന്ന ചൂരവേലിൽപ്പടി - തുണ്ടിയത്ത് പടി റോഡ് നവീകരണം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് പി വി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജോയ്സ് എബ്രഹാം, എ ദീപകുമാർ, കെ പി ശിവദാസ്, സി കെ ശാമുവേൽ,അലക്സ് ചെങ്ങറ, ബെന്നി കൊന്നപ്പാറ, ബിനോജ് ചെങ്ങറ, ബിജു ജോഷ്വ, സിബിൻ വർഗീസ് എന്നിവർ സംസാരിച്ചു. ചൂരവേലിൽപ്പടി എസ് എൻ ഡി പി കോളേജ് റോഡിന്റെ നിർമ്മാണ ഉദ്‌ഘാടനവും നടന്നു.