
പത്തനംതിട്ട : സാംബവ മഹാസഭ സംസ്ഥാന ഡയറക്ടർ ബോർഡംഗങ്ങളുടെയും ജില്ലാ - യൂണിയൻ ഭാരവാഹികളുടെയും സംയുക്തയോഗം സംസ്ഥാന പ്രസിഡന്റ് പി.കെ.ശങ്കർദാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറാർ ഇ.എസ്.ഭാസ്ക്കരൻ, നേതാക്കളായ ഉദയൻ കരിപ്പാലിൽ, കെ.സി.ആർ.തമ്പി, കുന്നത്തൂർ പ്രസന്നകുമാർ, കെ.എം കൗസല്യ, എൻ.പ്രദീപ് കുമാർ, ചന്ദ്രൻ പുതിയേടത്ത്, സി.കെ.രാജേന്ദ്രപ്രസാദ്, ബി.കെ.വാസുദേവൻ, രാജൻ കെ തിരുവല്ല, അമ്പിളി സുരേഷ് ബാബു, ബിന്ദു സുരേഷ്, എ.സി.ചന്ദ്രൻ, എസ്.കരുണാകരൻ, എൻ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.