award-

ചെങ്ങന്നൂർ: നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ലോംഗ് ജംപിൽ സ്വർണമെഡൽ നേടിയ മുൻ ഇന്ത്യൻ കായികതാരം ഡോ.ഷേർലി ഫിലിപ്പിനെ മിഷൻ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ എയും ഔഷധിയുടെ ചെയർപേഴ്സണുമായ ശോഭന ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ശോഭാവർഗീസ്, ഫോക്ക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, സജി പാറപ്പുറം, ഹാരീസ് പാലമൂട്ടിൽ, അനിൽ പി ശ്രീരംഗം, പാണ്ടനാട് രാധാകൃഷ്ണൻ, ബോധിനി പ്രഭാകരൻ നായർ, വൽസമ്മ ഏബ്രഹാം തുടങ്ങിയവർ സംസാരിച്ചു.