കോന്നി: ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ അക്കാഡമിക മികവുകളുടെ പ്രദർശനം കോന്നി ചന്ത മൈതാനിയിൽ സംഘടിപ്പിച്ചു. എൽപി, യുപി, ഹൈസ്കൂൾ തലങ്ങളിൽ കുട്ടികൾ ആർജ്ജിച്ച അറിവുകൾ വിവിധ കലാരൂപങ്ങളായി അവതരിപ്പിച്ചു.' നിറവ് ' 2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ് എം ജമീലാ ബീവി, പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കർ, സിദ്ദിഖ്,ബിജോയ്,പ്രസന്നകുമാർ,സുരേഷ് കുമാർ, കെ പി നൗഷാദ് എന്നിവർ സംസാരിച്ചു.