file

പത്തനംതിട്ട : 1955 ലെ തിരുകൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സംഘങ്ങളുടെ വാർഷിക റിട്ടേൺസ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 31 ന് അവസാനിക്കും. പദ്ധതി പ്രകാരം സംഘവും ഭരണസമിതിയിലെ ഓരോ അംഗവും പരമാവധി 600 രൂപ തോതിൽ പിഴ ഒടുക്കി സംഘങ്ങളുടെ മുടക്കം വന്ന വർഷങ്ങളിലെ റിട്ടേൺസുകൾ ഫയൽ ചെയ്യാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) എം.ഹക്കിം അറിയിച്ചു. ഫോൺ: 0468 2223105.