ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീ യുവാക്കൾക്കുള്ള പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസ് ഇന്നും നാളെയുമായി ചെങ്ങന്നൂർ യൂണിയൻ മൂലൂർ സ്‌മാരക ഹാളിൽ നടക്കും. സുരേഷ് പരമേശ്വരൻ, രാജേഷ് പൊന്മല, ഡോ.സുരേഷ്, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത് ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും. ഇന്ന് രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് പി.എസ് വിജയൻ (എസ്.എൻ.ഡി.പി യോഗം അസിസ്റ്റൻറ് സെക്രട്ടറി) ഉദ്ഘാടനം നിർവഹിക്കും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ഷൈജു പി സോമൻ, ജയദേവൻ കെ.വി, വിഷ്ണുരാജ് എന്നിവർ സംസാരിക്കും.