
പന്തളം : വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ പന്തളം തെക്കേക്കര പഞ്ചായത്തുതല യോഗം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷൻ കോർഡിനേറ്റർ ശ്രീജ പദ്ധതി അവതരിപ്പിച്ചു. തൊഴിലന്വേഷകരെ പറക്കോട് ബ്ലോക്ക് ഓഫീസിലെ ജോബ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ അദ്ധ്യക്ഷതവഹിച്ച. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വിദ്യാധരപ്പണിക്കർ, പ്രിയാജ്യോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, ജയാദേവി, അംബികാ ദേവരാജൻ, സി.ഡി.എസ് ചെയർപേഴ്‌സൺ രാജി പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി സി.എസ്.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.