വള്ളിക്കോട്: വള്ളിക്കോട് പഞ്ചായത്ത് 2023- 24 സാമ്പത്തിക വർഷത്തെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച 57 വീടുകളുടെ താക്കോൽ ദാനം പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി, മെമ്പർ പ്രസന്നരാജൻ, ആരോഗ്യ -വിദ്യാഭ്യസ സ്റ്റാന്റിംഗ് ചെയർമാൻ ജി.സുഭാഷ് , മെമ്പർമാരായ എം.വി.സുധാകരൻ, അഡ്വ.തോമസ് അയ്യനേത്ത് , ജി.ലക്ഷ്മി . പ്രസന്നകുമാരി, താര , ജെ.ബി.ഡി.ഒ ജോൺ, പഞ്ചായത്ത് സെക്രട്ടറി പി.ജെ. രാജേഷ് , അസി. സെക്രട്ടറി മിനി തോമസ് വിഇ.ഒമാരായ ജോജോ സേവ്യർ, വിനായക് തുടങ്ങിയവർ പ്രസംഗിച്ചു.