ചെങ്ങന്നൂർ: നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് 4ന് രാവിലെ 11ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കും. ചെങ്ങന്നൂർ ആർ.ഡി.ഒ. വരണാധികാരിയായിരിക്കും. കോൺഗ്രസിലെ കരാർ പ്രകാരം വൈസ് ചെയർമാനായിരുന്ന മനീഷ് കീഴാമഠത്തിൽ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കരാറനുസരിച്ച് 23ാം വാർഡ് കൗൺസിലറും മുൻ ചെയർമാനുമായ കെ.ഷിബുരാജൻ വൈസ് ചെയർമാനാകും. യു.ഡി.എഫ്. ഭരിക്കുന്ന ചെങ്ങന്നൂർ നഗരസഭയിൽ യു.ഡി.എഫ്. 16 ബി.ജെ .പി. 7എൽ.ഡി.എഫ്. 3 സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷി നില. ഇതോടെ ഭരണ സമിതിയിലെ കരാർ പ്രകാരമുള്ള എല്ലാ ഭരണമാറ്റങ്ങളും പൂർണ്ണമാകും. നിലവിലുള്ള ചെയർപേഴ്‌സൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന വൈസ് ചെയർമാൻ എന്നിവർ ഭരണ കാലാവധി പൂർത്തിയാകുന്നതുവരെ തുടരും.