പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി.സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക ടി.ലളിതയ്ക്ക് യാത്രയയപ്പ് നൽകി. നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് എം.ജി.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു.സ്‌കൂൾ മനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ കെ.എച്ച് .ഷിജു ,എം.പി.ടി.എ പ്രസിഡന്റ് രഞ്ചു ബിനൂപ്,പ്രൻസിപ്പൽ ജി.സുനിൽ കുമാർ ,പ്രഥമാദ്ധ്യാപകൻ പി.ഉദയൻ, കെ.എച്ച് .ഷിജു, ആർ.കാഞ്ചന,എൻ.ജി.ജയന്തി,ജോസ് മത്തായി,എം.കെ.സത്യൻ,ജി.ബിനൂപ്,നീതു എന്നീവർ സംസാരിച്ചു .