w

തിരുവല്ല: പെരുമ്പാവൂർ മാർത്തോമ്മാ കോളേജ് ഒഫ് മാനേജ്‌​മെന്റ് ആൻഡ് ടെക്‌നോളജിയുടെ 2024​-26 ബാച്ചിന്റെ എം.ബി.എ. സ്‌​പോട്ട് അഡ്മിഷൻ മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കും. 50% മാർക്കുള്ള ബിരുദ ധാരികൾക്ക് പങ്കെടുക്കാം. എൻട്രൻസ് കമ്മിഷണർ നടത്തുന്ന കെ.എം.എ.റ്റി. ​കേരള /സി.എം.എ.റ്റി./സി.എ.റ്റി. ഏതെങ്കിലും ഒരു പരീക്ഷ പാസായിരിക്കണം. എം.ബി.എ. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജിൽ ആരംഭിക്കുന്ന കെ.എം.എ.റ്റി. കോച്ചിംഗ് ക്ലാസ്സിൽ ചേരാവുന്നതാണ്. വിശദവിവരങ്ങൾക്ക് 0484​2592677, 9497216447 എന്ന നമ്പരിൽ ബന്ധപ്പെടുക.