തിരുവല്ല: കവിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുണ്ടിയപ്പള്ളിയിൽ കർഷകർക്ക് നാശനഷ്ടമുണ്ടാക്കിയ കാട്ടുപന്നികളെ പിടികൂടി. നിരന്തരമായി പന്നിയുടെ ആക്രമത്താൽ കൃഷി നാശം സംഭവിച്ച മേഖലകളിൽ വ്യാഴാഴ്ച രാവിലെ മുതൽ വാർഡ് മെമ്പർ റെയ്ച്ചൽ വി.മാത്യു, പതിനാലാം വാർഡ് മെമ്പർ തോമസ് എം.വി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകർ നിയമിച്ച ഷൂട്ടർ എന്നിവർ കാടുപിടിച്ച സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതിനെ തുടർന്ന് രാത്രി 11ന് വടക്കേടത്ത് വി.സി തോമസിന്റെ പുരയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന 70 കിലോയിലധികം തൂക്കമുള്ള ആൺ പന്നിയെ ഷൂട്ടർ ജയപ്രകാശ് വെടിവച്ചു വീഴ്ത്തി. ജനപ്രതിനിധികളുടെയും കർഷകരുടെ സാന്നിദ്ധ്യത്തിൽ പന്നികളെ ശാസ്ത്രീയമായ രീതിയിൽ മറവ് ചെയ്തു.