തിരുവല്ല : ഇരുവെള്ളിപ്ര ഗവ.എൽ.പി.ജി.സ്കൂളിന്റെ 112ാമത് വാർഷികാഘോഷവും വിരമിക്കുന്ന പ്രഥമാദ്ധ്യാപിക എം.മൈമൂനയുടെ യാത്രയയപ്പു സമ്മേളനവും നടന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പിൻകാല അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ അനുസോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ.ആർ.വിജയമോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി വി.കെ പ്രഥമാദ്ധ്യാപികയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി സജിനി കെ.ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസി. ആറ്റ്നസ് തോമസ്, എക്സൈസ് റെയിഞ്ച് ഓഫീസർ പി.മധുസൂദനൻ, എസ്.എം.സി വൈസ് ചെയർപേഴ്സൻ ലതിക ആർ, പ്രീപ്രൈമറി അദ്ധ്യാപിക ആതിര സുരേഷ്, സ്കൂൾ ലീഡർ നിഷാൽ നിശാന്ത്, എസ്.ആർ.ജി കൺവീനർ സുരഭി സിൽവേരിയസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.