
ആറന്മുള : ഗ്രാമപഞ്ചായത്തിലെ നീർവിളാകം പതിനെട്ടാം വാർഡിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും ആന്റോ ആന്റണി എം.പി നിർവഹിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടോജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എസ്.കുമാർ, അംഗങ്ങളായ ഷീജ പ്രമോദ്, ശരൺ പി.ശശിധരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജി.പ്രദീപ്, ഡി.ടി.പി.സി അംഗം എസ്.മുരളീകൃഷ്ണൻ , ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം വസന്ത് കുമാർ, മിനി ഷിബു, അലക്‌സ് എം.ജോർജ് എന്നിവർ പ്രസംഗിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പണം അനുവദിച്ചത്.