അടൂർ: ലോറി കാറിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കാർ യാത്രികരായ കൊല്ലം ചരുവിള പുത്തൻവീട്ടിൽ നിസാറുദ്ദീൻ(42),എറണാകുളം ചിറ്റൂർ ഇടയകുന്ന് തെക്ക് തലമുറ്റത്ത് നെജോ(32),കൊല്ലം കരുനാഗപ്പള്ളി പടിയിൽ വീട്ടിൽ നിയാസ്(32) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ 12.30ന് അടൂർ സെൻട്രൽ ടോളിലായിരുന്നു അപകടം. തൂത്തുക്കുടിയിൽ നിന്നും ആലുവയിലേക്ക് കൽക്കരി കയറ്റി വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും,അരികും പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരും അടൂർ അഗ്നി രക്ഷാ സേനാംഗങ്ങളും കൂടിയാണ് കാറിൽ നിന്നും പുറത്തെടുത്തത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.