bank

ചെങ്ങന്നൂർ : പാണ്ടനാട് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചു. നിക്ഷേപത്തുക തിരിച്ചു നൽകുക, ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയ ജീവനക്കാരുടെയും ഭാരവാഹികളുടെയും പേരിൽ നിയമ നടപടി സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ ചെയർമാൻ കെ.ബി.യശോധരൻ അദ്ധ്യക്ഷനായി. ഡോ.ഷിബു ഉമ്മൻ, ജോൺസൺ കൂടാംപള്ളത്ത്, സുകു ശാമുവേൽ, എൻ.സി.വർഗീസ്, ഡോ.സൈലാസ്, നാൻസി സൈലാസ്, ഉണ്ണികൃഷ്ണൻ നായർ, ജി.ശ്രീകുമാർ, മനോഹരൻ പിള്ള എന്നിവർ നേതൃത്വം നൽകി.