local
ഉത്സവ സമാരംഭം കുറിച്ചുകൊണ്ട് തന്ത്രിമുഖ്യൻ ജി ശ്രീനാരായണൻ പണ്ടാരത്തിൽ ഇന്നലെ രാവിലെ 8 30ന് തൃക്കൊടിയേറ്റ് നടത്തി

റാന്നി പെരുനാട് : തൃക്കാവനാൽ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും പഞ്ചാക്ഷരി മഹാമന്ത്ര ലക്ഷം നാമജപ യജ്ഞവും തുടങ്ങി. തന്ത്രിമുഖ്യൻ ജി. ശ്രീനാരായണൻ പണ്ടാരത്തിൽ കൊടിയേറ്ര് നടത്തി. ഇന്ന് മുതൽ 6 വരെ പതിവ് പൂജകൾക്ക് പുറമെ ശിവപുരാണപാരായണം. 7ന് രാവിലെ 6 .30ന് ഗണപതി ഹോമം. 7ന് ശിവശ്രീ ശബരീനാഥ് ദേവിപ്രിയയുടെ മുഖ്യ കാർമ്മികത്വത്തിൽ പഞ്ചാക്ഷരി മഹമന്ത്ര ലക്ഷ നാമജപ യജ്ഞം. മേൽശാന്തി ശശിധരൻ പോറ്റി ഭദ്രദീപ പ്രതിഷ്ഠ നടത്തും. 8ന് രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, ക്ഷീരധാര, അൻപൊലി. 9ന് പൊങ്കാല. തുടർന്ന് സർപ്പക്കാവിൽ കലശാഭിഷേകവും നൂറുംപാലും. രാത്രി 7ന് നൃത്തസന്ധ്യ.10ന് പള്ളിവേട്ട. 11 ന് യാമപൂജ. രാത്രി 12ന് മഹാശിവരാത്രി പൂജ . 9ന് രാവിലെ 7ന് ഗണപതിഹോമം . 8ന് ക്ഷീരധാര. 8.30 ന് ശിവപുരാണ പാരായണം . 2:.30ന് ആറാട്ട് ഘോഷയാത്ര . രാത്രി 7 30ന് ഗാനാർച്ചന .