 
വള്ളിക്കോട്: വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആധുനിക ലാബ് ഉപകരണങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനനൻ നായർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സാജൻ ബാബു, സോജി . പി. ജോൺ, എം.പി. ജോസ്, എസ്. ഗീതാകുമാരി , പ്രസന്നരാജൻ, കെ.ആർ. പ്രമോദ്, ജെ. ജയശ്രീ, പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.