
പത്തനംതിട്ട : പത്തനംതിട്ട - തെങ്കാശി കെ.എസ്.ആർ.ടി.സി സർവീസ് മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 6.15 നാണ് തെങ്കാശിയിലേക്കുള്ള സർവീസ് യാത്ര ആരംഭിക്കുന്നത്. രാവിലെ 9.20 ഓടെ തെങ്കാശിയിലെത്തുന്ന ബസ് 9.45 ഓടെ തിരികെ സർവീസ് നടത്തും. ഏറെ നാളത്തെ ആവശ്യമായ സർവീസ് മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് യാഥാർത്ഥ്യമായത്. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ തോമസ് മാത്യൂ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.അനിൽകുമാർ, നഗരസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.