
ചെങ്ങന്നൂർ : ഗവ.ഐ.ടി.ഐയിലെ സർവേയർ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അഭിമുഖം 5ന് രാവിലെ 11ന് ഗവ.ഐ.ടി.ഐയിൽ നടക്കും. യോഗ്യത: സർവേ എൻജിനീയർ, സിവിൽ എൻജിനീയറിംഗ് ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ സർവേ എൻജിനീയർ, സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ മൂന്നു വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ സർവേ ട്രേഡിൽ എൻ.ടി.സി, എൻ.എ.സിയും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം. ഫോൺ: 0479 2953150.