eraviperoor
ചൈൽഡ് വെൽഫയർ കമ്മറ്റിയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച ഫോസ്റ്റർ സംഗമം ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കുട്ടികൾക്കു പരമാവധി കുടുംബാന്തരീക്ഷം ഉറപ്പാക്കണമെന്ന യുണിസെഫ് നയത്തിന്റെ ഭാഗമായി പോറ്റി വളർത്തലും ദത്തെടുക്കലും പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കളുടേയും കുട്ടികളുടേയും സംഗമം നടത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റിയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച സംഗമം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ.എൻ.രാജീവ്‌, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ലതാകുമാരി ടി.ആർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമിതാ രാജേഷ്, സി.ഡബ്ല്യൂ.സി മെമ്പർ ഷാൻ രമേശ്‌ ഗോപൻ, റിട്ട.ജില്ലാ മെഡിക്കൽ ഓഫീസർ ലൈലാ ദിവാകർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.