തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ 31 മുതൽ ആരംഭിക്കുന്ന 40-ാമത് അഖില ഭാരത ഭാഗവത മഹാസത്രവുമായി ബന്ധപ്പെട്ടു തയാറാക്കിയ ലഘുലേഖയുടെ പ്രകാശനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. നിർവഹിച്ചു. സത്ര നിർവഹണ സമിതി ചെയർമാൻ ശ്രീധരൻ നമ്പൂതിരി, ജനറൽ കൺവിനർ പി.കെ. ഗോപിദാസ്, റോജി കാട്ടാശേരി, നരേന്ദ്രൻ ചെമ്പകവേലിൽ. ഡോ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.