
പത്തനംതിട്ട : ഇടതുസർക്കാരിന്റെ അഴിമതിയും ധൂർത്തും സാമ്പത്തിക കെടുകാര്യസ്ഥതയും മൂലമാണ് ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങിയതെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.രാജേഷ് പറഞ്ഞു. മുടങ്ങിയ ശമ്പളം എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ജി.അശോക് കുമാർ, ആർ.ആരതി, വൈസ് പ്രസിഡന്റ് മാരായ പി.ആർ.രമേശ്, എൻ.ജി.ഹരീന്ദ്രൻ, ജോയിന്റ് സെക്രട്ടറി എൻ.രതീഷ് എന്നിവർ നേതൃത്വം നൽകി.