
പത്തനംതിട്ട : കെ.എസ്.ടി.എ ജില്ലാ കൗൺസിലും യാത്രയയപ്പ് സമ്മേളനവും മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.പ്രകാശിന്റെ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം എസ്.സബിത സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ.നൗഷാദലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി.ബിന്ദു, സംസ്ഥാനകമ്മിറ്റിയംഗം കെ.ഹരികുമാർ, ജില്ലാ ട്രഷറർ ബിജി ബാലശങ്കർ, വൈസ് പ്രസിഡന്റ് ഡോ.എസ്.സുജ മോൾ, ജോയിന്റ് സെക്രട്ടറി കെ.അജയകുമാർ എന്നിവർ പ്രസംഗിച്ചു.